യുവന്റസ് ഇത്തവണ ചാമ്പ്യൻസ് ലീഗിന് മുൻഗണന നൽകുമെന്ന് യുവന്റസ് ഇതിഹാസം

Staff Reporter

ഇത്തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടാനാവും യുവന്റസ് കൂടുതൽ മുൻഗണന നൽകുകയെന്ന് യുവന്റസ് ഇതിഹാസം ഡെൽപിയറോ. റൊണാൾഡോ ഇത്തവണ റയൽ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് വന്നതോടെ അതിനുള്ള സാധ്യത ഉണ്ടെന്നും മുൻ യുവന്റസ് താരം പറഞ്ഞു. റൊണാൾഡോയുടെ സാന്നിദ്ധ്യം ചാമ്പ്യൻസ് ലീഗിൽ യുവന്റസിന് മുതൽകൂട്ടാവുമെന്നും മുൻ താരം പറഞ്ഞു.

ഇറ്റാലിയൻ ലീഗിൽ യുവന്റസിന്റെ ആധിപത്യം ആണെങ്കിലും ചാമ്പ്യൻസ് ലീഗിൽ കിരീടം നേടാൻ യുവന്റസിന് ആയിരുന്നില്ല. കഴിഞ്ഞ 7 തവണ തുടർച്ചയായി സീരി എ കിരീടം നേടിയ ടീമാണ് യുവന്റസ്. അവസാനമായി 1996ലാണ് യുവന്റസ് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്. അന്ന് യുവന്റസ് ടീമിലെ അംഗമായിരുന്നു ഡെൽപിയറോ. 2015ലും 2017ലും യുവന്റസ് കിരീടത്തിനു അടുത്ത് എത്തിയെങ്കിലും ഫൈനലിൽ തോൽക്കാനായിരുന്നു രണ്ട് തവണയും വിധി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial