ഇറ്റാലിയൻ സീരി എയിൽ സീസണിൽ ആദ്യമായി ഒരു മത്സരത്തിൽ ഗോൾ വഴങ്ങി യുവന്റസ്. സ്വന്തം മൈതാനത്ത് ആദ്യമായി പോയിന്റ് നഷ്ടപ്പെടുത്തിയ യുവന്റസ് കാഗ്‌ലിയാരിയോട് 1-1 ന്റെ സമനില ആണ് വഴങ്ങിയത്. യുവന്റസിന്റെ വലിയ ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ നിസാര അവസരങ്ങൾ പോലും വ്ലാഹോവിച് അടക്കമുള്ളവർ പാഴാക്കിയത് ആണ് യുവന്റസിന് വിനയായത്. ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ടു വ്ലാഹോവിച് ആണ് 15 മത്തെ മിനിറ്റിൽ തിയാഗോ മോട്ടയുടെ ടീമിനെ മുന്നിൽ എത്തിച്ചത്.
ഗോൾ നേടിയ ശേഷം തന്റെ ഗോൾ ഗുരുതര പരിക്കേറ്റ സഹതാരം ബ്രമറിന് ജേഴ്‌സി ഉയർത്തി കാണിച്ചു താരം സമർപ്പിച്ചു തുടർന്നു നിരവധി അവസരങ്ങൾ ആണ് യുവന്റസ് പാഴാക്കിയത്. 88 മത്തെ മിനിറ്റിൽ ലൂയിസ് വഴങ്ങിയ പെനാൽട്ടി ലക്ഷ്യം കണ്ട രസ്വാൻ മാറിൻ യുവന്റസിനെ ഞെട്ടിക്കുക ആയിരുന്നു. അടുത്ത നിമിഷം താരത്തിന്റെ തന്നെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയില്ലെങ്കിൽ യുവന്റസ് പരാജയം അറിയുമായിരുന്നു. 89 മിനിറ്റിൽ കൊൻസെസിയാവോ രണ്ടാം മഞ്ഞ കാർഡ് കണ്ടു പുറത്ത് പോയതോടെ യുവന്റസ് മത്സരം 10 പേരുമായി ആണ് പൂർത്തിയാക്കിയത്. നിലവിൽ ലീഗിൽ യുവന്റസ് നാപോളി, ഇന്റർ എന്നിവർക്ക് പിറകിൽ മൂന്നാമത് ആണ്.