ലീഗിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾരഹിത സമനില വഴങ്ങി യുവന്റസ്

Wasim Akram

ചാമ്പ്യൻസ് ലീഗിൽ മികച്ച ജയം നേടാൻ ആയെങ്കിലും ഇറ്റാലിയൻ സീരി എയിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾരഹിത സമനില വഴങ്ങി യുവന്റസ്. കഴിഞ്ഞ മത്സരങ്ങളിൽ റോമയോടും എമ്പോളിയോടും സമനില വഴങ്ങിയ അവർ ഇന്ന് സ്വന്തം മൈതാനത്ത് നാപോളിയോട് ആണ് ഗോൾരഹിത സമനില വഴങ്ങിയത്. മത്സരത്തിൽ പന്ത് കൈവശം വെക്കാൻ ആയെങ്കിലും ഒരൊറ്റ ഷോട്ട് മാത്രമാണ് യുവന്റസ് ലക്ഷ്യത്തിലേക്ക് അടിച്ചത്.

യുവന്റസ്

നാപോളിയും ഒരു ഷോട്ട് മാത്രമെ മത്സരത്തിൽ ലക്ഷ്യത്തിലേക്ക് അടിച്ചുള്ളൂ. തുടർച്ചയായ അഞ്ചാം മത്സരത്തിലും ലീഗിൽ യുവന്റസ് ഗോൾ വഴങ്ങിയിട്ടില്ല. എങ്കിലും ഗോൾ അടിക്കാൻ സാധിക്കാത്തത് അവർക്ക് തലവേദന തന്നെയാണ്. വമ്പന്മാരുടെ പോരാട്ടം തീർത്തും വിരസതയാണ് കാണികൾക്ക് സമ്മാനിച്ചത്. നിലവിൽ ലീഗിൽ നാപോളി മൂന്നാം സ്ഥാനത്തും യുവന്റസ് നാലാം സ്ഥാനത്തും ആണ്.