അവസാന നിമിഷം കൊഡ്രാഡോ ഗോൾ, അവസാനം യുവന്റസിന് ലീഗിൽ ഒരു ജയം

Img 20211107 003454

വിജയമില്ലാത്ത മൂന്ന് ലീഗ് മത്സരങ്ങൾക്ക് ശേഷം യുവന്റസിന് ഒരു വിജയം. ഇന്ന് ഫിയൊറെന്റിനയെ ആണ് അലെഗ്രിയുടെ ടീം മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഇഞ്ച്വറി ടൈമിലാണ് കൊഡ്രാഡോയുടെ വിജയ ഗോൾ വന്നത്. മത്സരത്തിന്റെ 91ആം മിനുട്ടിൽ സീറോ ആങ്കിളിൽ നിന്ന് ഉള്ള കൊഡ്രാഡോയുടെ സ്ട്രൈക്ക് വലയിൽ കയറുക ആയിരുന്നു. മത്സരത്തിൽ 73ആം മിനുട്ടിൽ ഫിയൊറെന്റിന താരം മിലെങ്കോവിച് ചുവപ്പ് കാർഡ് കണ്ട് പുറത്തായതും യുവന്റസിന് സഹായമായി.

മത്സരത്തിൽ കിയേസയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുന്നത് ഉൾപ്പെടെ നല്ല അവസരങ്ങൾ യുവന്റസ് സൃഷ്ടിച്ചിരുന്നു. ഈ വിജയത്തോടെ യുവന്റസ് 18 പോയിന്റുമായി എട്ടാം സ്ഥാനത്ത് നിൽക്കുകയാണ്. ഫിയൊറന്റിനക്കും 18 പോയിന്റാണ്.

Previous articleസബ്ബായി ഇറങ്ങാൻ തയ്യാറാകാതെ കൗട്ടീനോ, ക്ലബ് നടപടി എടുക്കാൻ സാധ്യത
Next articleബ്രൈറ്റണ് വീണ്ടും വിജയമില്ല, ന്യൂകാസിൽ തളച്ചു