ബ്രൈറ്റണ് വീണ്ടും വിജയമില്ല, ന്യൂകാസിൽ തളച്ചു

20211107 010443

ലിവർപൂളിനെ കഴിഞ്ഞ ആഴ്ച വിറപ്പിച്ച ബ്രൈറ്റൺ ഇന്ന് ന്യൂകാസിലിന് എതിരെ പതറി. ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടിൽ ന്യൂകാസിലിനെ നേരിട്ട ബ്രൈറ്റൺ 1-1ന്റെ സമനില ആണ് വഴങ്ങിയത്. ചുവപ്പ് കാർഡ് വാങ്ങി ബ്രൈറ്റൺ ഗോൾകീപ്പർ സാഞ്ചെസ് ചുവപ്പ് കണ്ടതിനാൽ സെന്റർ ബാക്ക് ലൂയിസ് ഡങ്കിനെ ഗോൾ കീപ്പറാക്കി നിർത്തിയാണ് അവസാന നിമിഷങ്ങൾ ബ്രൈറ്റൺ കളിച്ചത്.

ഇന്ന് ഗംഭീരമായി ആദ്യ പകുതിയിൽ കളിച്ച ബ്രൈറ്റൺ ഒരു പെനാൾട്ടിയിലൂടെ 1-0ന് മുന്നിലും എത്തി. ട്രൊസാർശിനെ വീഴ്ത്തിയതിന് കിട്ടിയ പെനാൾട്ടി ട്രൊസാഡ് തന്നെയാണ് ലക്ഷ്യത്തിൽ എത്തിച്ചത്. ആദ്യ പകുതിയിലെ മികവ് രണ്ടാം പകുതിയിൽ ആവർത്തിക്കാൻ ബ്രൈറ്റണ് ആയില്ല. 66ആം മിനുട്ടിൽ ഹൈഡൻ ന്യൂകാസിലിനെ ഒപ്പം എത്തിച്ചു. മത്സരത്തിന്റെ 90ആം മിനുട്ടിൽ പെനാൾട്ടി ബോക്സിന് പുറത്ത് വെച്ച് കാലം വിൽസണെ വീഴ്ത്തിയതിനാണ് ബ്രൈറ്റൺ കീപ്പർ സാഞ്ചേസ് ചുവപ്പ് കണ്ടത്. എങ്കിലും ആ ഫൗൾ ചെയ്തില്ലായിരുന്നു എ‌ങ്കിൽ ന്യൂകാസിൽ വിജയം നേടിയേനെ.

6 മത്സരങ്ങളിൽ 17 പോയിന്റുമായി ലീഗിൽ ആറാം സ്ഥാനത്ത് നിൽക്കുകയാണ് ബ്രൈറ്റൺ. അഞ്ചു പോയിന്റുമായി ന്യൂകാസിൽ 19ആം സ്ഥാനത്താണ്.

Previous articleഅവസാന നിമിഷം കൊഡ്രാഡോ ഗോൾ, അവസാനം യുവന്റസിന് ലീഗിൽ ഒരു ജയം
Next articleനാലു വർഷങ്ങൾക്ക് ശേഷം ലീഗിൽ ഡോർട്ട്മുണ്ടിനെ തോൽപ്പിച്ചു ആർ.ബി ലൈപ്സിഗ്