കോപ ഇറ്റാലിയ ഫൈനലിന് മുമ്പ് യുവന്റസിന് ആശ്വാസ വാർത്ത

Locatelli

കോപ്പ ഇറ്റാലിയ ഫൈനലിന് മുന്നോടിയായുള്ള യുവന്റസ് ഒരുക്കങ്ങൾക്ക് ഊർജ്ജം നൽകുന്ന വാർത്തയാണ് വരുന്നത്. യുവന്റസിന്റെ നാല് പ്രധാന താരങ്ങൾ പരിക്ക് മാറി തിരികെയെത്തിയിരിക്കുകയാണ്. മാനുവൽ ലോക്കാറ്റെല്ലി ഇന്ന് മാച്ച് സ്ക്വാഡിൽ ഉണ്ടാകും. ഏപ്രിൽ തുടക്കം മുതൽ പരിക്ക് കാരണം പുറത്ത് ഇരിക്കുന്ന താരമാണ് ലോകടെല്ലി. ലൂക പെലെഗ്രിനി, ദാനിലൊ എന്നിവരും പരിക്ക് മാറി എത്തിയിട്ടുണ്ട്.

മാതിയസ് ഡിലിറ്റും പൂർണ്ണ ഫിറ്റ്നെസിൽ എത്തിയതായാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് രാത്രി 12.30ന് നടക്കുന്ന ഫൈനലിൽ ഇന്റർ മിലാൻ ആണ് യുവന്റസിന്റെ എതിരാളികൾ.