മലയാളി അറ്റാക്കിങ് താരം വിഷ്ണു ഈസ്റ്റ് ബംഗാളിലേക്ക്

മലയാളി യുവതാരം വിഷ്ണു ടി എം ഈസ്റ്റ് ബംഗാളിലേക്ക്. താരത്തെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കൊയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഷൊർണ്ണൂർ സ്വദേശിയായ വിഷ്ണു മുമ്പ് കൊൽക്കത്തൻ ക്ലബായ ആര്യനായി കളിച്ചിരുന്നു. ആര്യനൊപ്പം കൊൽക്കത്ത ഫുട്ബോൾ ലീഗിൽ കളിച്ച 22കാരൻ താരം ഈസ്റ്റ് ബംഗാളിലും ആദ്യ കൊൽക്കത്ത ഫുട്ബോൾ ലീഗിലാകും കളിക്കുക.

വിഷ്ണു മുമ്പ് ബാസ്കോയ്ക്ക് ആയും കേരള യുണൈറ്റഡിനായും കളിച്ചിട്ടുണ്ട്. മുമ്പ് എഫ് സി മാംഗളൂരിന്റെ ജേഴ്സിയും വിഷ്ണു അണിഞ്ഞിട്ടുണ്ട്