സീരി എ യിൽ യുവന്റസിന് ജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു യുവന്റസിന്റെ ജയം. ചീവോയ്‌ക്കെതിരെയായിരുന്നു യുവന്റസ് മികച്ച പ്രകടനം പുറത്തെടുത്തത്. ഡഗ്ലസ് കോസ്റ്റ, ഏംരെ ചാൻ, ഡാനിയേൽ രുഗ്‌നി എന്നിവരാണ് യുവന്റസിന് വേണ്ടി ഗോളടിച്ചത്. ഇന്നത്തെ ജയത്തോടു കൂടി ഒൻപത് പോയിന്റിന്റെ ലീഡാണ് നിലവിലെ ചാമ്പ്യന്മാരായ യുവന്റസിനുള്ളത്. കോസ്റ്റ, ചാൻ,രുഗാനി എന്നിവരുടെ ഈ സീസണിലെ ആദ്യത്തെ ഗോള് കൂടിയാണ് ഇത്.
മത്സരത്തിലെ സമ്പൂർണ ആധിപത്യം യുവന്റസിനായിരുന്നു. പതിമൂന്നാം മിനുട്ടിൽ കോസ്റ്റയുടെ ഗോളിലൂടെ യുവന്റസ് ലീഡ് നേടി. ചീവോയുടെ നാല്പത് കാരനായ ഗോൾ കീപ്പർ സ്‌റ്റെഫാനോ സോറെന്റിനോയുടെ മികച്ച പ്രകടനമാണ് യുവന്റസിന്റെ ഗോളുകളുടെ എണ്ണം മൂന്നിൽ ഒതുക്കിയത്. ഹാൻഡ്ബാൾ വഴി ലഭിച്ച പെനാൽറ്റിയിലൂടെ സീരി എ ഗോളുകളുടെ എണ്ണം 15 ആയി ഉയർത്താം എന്ന ക്രിസ്റ്റിയാനോ റൊണാൾഡോയുടെ മോഹമാണ് സോറെന്റിനോ തടഞ്ഞത്.
ഈ സീസണിൽ ഇതിനു മുൻപ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ക്രിസ്റ്റിയാനോ റൊണാൾഡോയുമായി കൂട്ടിയിടിച്ച് സോറെന്റിനോ ബോധ രഹിതനായിരുന്നു. 84 മിനുട്ടിൽ ബെർണാഡെസ്കിയുടെ ഫ്രീ കിക്ക് ഹെഡ്ഡറിലൂടെയാണ് രുഗാനി ഗോളാക്കി മാറ്റിയത്.