ടൂറിൻ ഡാർബി യുവന്റസിന് സ്വന്തം, അവസാനം രക്ഷകനായി ലൊകടെല്ലി

20211003 000033

യുവന്റസിൻ സീരി എയിൽ അവരുടെ നാട്ടങ്കത്തിൽ വിജയം. ടൂറിൻ ഡാർബിയിൽ ഇന്ന് ടൊറീനോയെ നേരിട്ട യുവന്റസ് എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. മൊറട്ട, ഡിബാല എന്നിവർ ഇല്ലാതെ ഇറങ്ങിയ യുവന്റസിന് ഇന്ന് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ഹോം ടീമായ ടൊറിനോ വലിയ വെല്ലുവിളി തന്നെ ഉയർത്തി. അവസാനം 86ആം മിനുട്ടിൽ ലൊകടെല്ലിയുടെ ഗോൾ ആണ് യുവന്റസിനെ രക്ഷിച്ചത്. ലൊകടെല്ലിയുടെ യുവന്റസിനായുള്ള രണ്ടാം ഗോളാണ് ഇത്.

ഈ ഗോളിന് ശേഷം കുളുസവെസ്കിയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തിരുന്നു. ഈ വിജയത്തോടെ യുവന്റസ് ലീഗിൽ തുടർച്ചയായി മൂന്ന് വിജയങ്ങൾ നേടി. ചാമ്പ്യൻസ് ലീഗ് അടക്കം അവരുടെ തുടർച്ചയായ നാലാം വിജയമാണിത്. വിജയത്തോടെ യുവന്റസ് പതിനൊന്ന് പോയിന്റുമായി എട്ടാം സ്ഥാനത്ത് എത്തി.

Previous articleഅറ്റാക്കോട് അറ്റാക്ക്!! പക്ഷെ ഗോളില്ല, ആഴ്സണലിനെ വിറപ്പിച്ച ബ്രൈറ്റണ് സമനില
Next articleസസുവോളോക്ക് എതിരെ ഇന്റർ മിലാൻ തിരിച്ചുവരവ്