സസുവോളോക്ക് എതിരെ ഇന്റർ മിലാൻ തിരിച്ചുവരവ്

20211003 020147

സീരി എ ചാമ്പ്യന്മാരായ ഇന്റർമിലാന് രണ്ട് മത്സരങ്ങൾക്ക് ശേഷം വിജയ വഴിയിൽ എത്തി. ഇന്ന് സസുവോളോയെ നേരിട്ട ഇന്റർ മിലാൻ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം ആണ് സ്വന്തമാക്കിയത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് ഇന്റർ മിലാൻ തിരിച്ചടിച്ച് വിജയിച്ചത്. 23ആം മിനുട്ടിൽ ബെറാഡി ആണ് ഹോം ടീമായ സസുവോളോക്ക് ലീഡ് നൽകിയത്‌. പെനാൾട്ടിയിൽ നിന്നായിരുന്നു ഈ ഗോൾ.

രണ്ടാം പകുതിയിൽ 58ആം മിനുട്ടിൽ ജെക്കോ ഇന്റർ മിലാനെ ഒപ്പം എത്തിച്ചു. പെരിസിച് ആണ് ഗോൾ ഒരുക്കിയത്. കളിയുടെ 78ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് ലൗട്ടാരോ മാർട്ടിനസ് ഇന്ററിന്റെ വിജയ ഗോൾ നേടി. 7 മത്സരങ്ങളിൽ 17 പോയിന്റുമായി ഇന്റർ മിലാൻ ഇപ്പോൾ ലീഗിൽ രണ്ടാമത് നിൽക്കുകയാണ്.

Previous articleടൂറിൻ ഡാർബി യുവന്റസിന് സ്വന്തം, അവസാനം രക്ഷകനായി ലൊകടെല്ലി
Next articleയു എ ഇയെ തകർത്ത് ഇന്ത്യൻ വനിതകൾ