അത്യുന്നതങ്ങളിൽ റൊണാൾഡോക്ക് സ്തുതി!!, ഇറ്റലിയിൽ ഒന്നാമതായി യുവന്റസ്

ഇറ്റലിയിൽ വെടിക്കെട്ട് ഹെഡ്ഡറുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ കളം നിറഞ്ഞ് കളിച്ചപ്പോൾ യുവന്റസ് വീണ്ടും പോയന്റ് നിലയിൽ ഒന്നാം സ്ഥാനത്തെത്തി. ആവേശോജ്വലമായ മത്സരത്തിൽ സാമ്പ്ടോറിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരായ യുവന്റസ് പരാജയപ്പെടുത്തിയത്. യുവന്റസിന് വേണ്ടി അർജന്റീൻ സൂപ്പർ സ്റ്റാർ പൗലോ ഡിബലയും വെടിക്കെട്ട് ഹെഡ്ഡറിലൂടെ റോണാൾഡോയും ഗോളടിച്ചപ്പോൾ ജിയാൻലൂക്ക കാപ്രാരിയാണ് സാമ്പ്ടോറിയയുടെ ആശ്വാസ ഗോളടിച്ചത്.

എന്നാൽ കളിയുടെ അവസാന നിമിഷങ്ങളിൽ താരം ചുവപ്പ് കണ്ട് കളം വിടുകയും ചെയ്തു. യുവന്റസിന്റെ രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത് ബ്രസീലിയൻ താരം അലക്സ് സാൻഡ്രോയാണ്. 17 ആം മിനുട്ടിൽ ഡിബാലയിലൂടെ യുവന്റസ് ലീഡ് നേടി. എന്നാൽ 35 ആം മിനുട്ടിൽ സാമ്പ്ടോറിയ സമനില നേടി. പിന്നീട് നടന്നത് ക്രിസ്റ്റാനോ മാജിക്ക്. ആദ്യ പകുതി അവസാനിക്കും മുൻപേ തന്റെ ട്രേഡ്മാർക്ക് ഹെഡ്ഡറിലൂടെ ക്രിസ്റ്റ്യാനോ യുവന്റസിന് ജയം സമ്മാനിച്ചു. ഇന്നത്തെ‌ ജയം യുവന്റസിനെ പോയന്റ് നിലയിൽ ഇന്ററിനെക്കാളിലും 3പോയന്റിന്റെ ലീഡ് നൽകും.

Previous articleഅവസാന മിനുട്ടിൽ ഫിർമിനോ ഗോൾ, ലിവർപൂൾ ക്ലബ്ബ് ലോകകപ്പ് ഫൈനലിൽ
Next articleക്ലാസ്സികാവാതെ എൽ ക്ലാസിക്കോ, ക്യാമ്പ് ന്യൂവിൽ സമനില