“യുവന്റസിനൊപ്പം എത്താൻ ഇറ്റലിയിലെ മറ്റു ടീമുകൾക്ക് അടുത്തൊന്നും ആകില്ല”

Newsroom

ഇറ്റലിയിൽ യുവന്റസ് തന്നെ ആണ് കരുത്തർ എന്ന് ഇറ്റാലിയൻ പരിശീലകൻ റൊബേർട്ടോ മാൻചിനി. ഇപ്പോൾ ഉള്ള ടീമുകളിൽ യുവന്റസ് ഒരുപാട് മുന്നിലാണ്. എട്ടു വർഷമായി ലീഗ് ചാമ്പ്യന്മാരായി തുടരുന്ന യുവന്റസ് ഇത്തവണ ടീം ശക്തമാക്കുക കൂടെ ചെയ്തു. അതുകൊണ്ട് തന്നെ മറ്റ് ടീമുകൾക്ക് ഒക്കെ യുവന്റസിന്റെ നിലവാരത്തിൽ എത്താൻ കുറച്ച് കാലമെങ്കിലും എടുക്കും എന്നും മാഞ്ചിനി പറഞ്ഞു.

ഇന്റർ മിലാൻ ഇത്തവണ യുവന്റസിന് വെല്ലുവിളി നൽകും. അവരും പുതിയ താരങ്ങളെ എത്തിച്ച് ടീമിനെ ശക്തമാക്കിയിട്ടുണ്ട്. നാപോളിക്ക് കുറേ വർഷങ്ങളായി ഒരുമിച്ച് കളിക്കുന്ന ഒരു ടീമുണ്ട് അതുകൊണ്ട് അവർക്കും മികച്ച പ്രകടനം കാഴ്ചവെക്കാൻ ആകും. മാഞ്ചിനി പറഞ്ഞു. നാപോളിയും എ സി മിലാനും ഇത്തവണ അത്ഭുതങ്ങൾ കാണിച്ചേക്കും എന്നും ഇറ്റാലിയൻ പരിശീലകൻ പറഞ്ഞു.