യുവന്റസിന് കഷ്ടകാലം തന്നെ!!

Newsroom

Picsart 23 01 29 21 44 52 133

യുവന്റ്സ് ക്ലബിന് ഇത് കഷ്ടകാലം തന്നെ. അടുത്തിടെ സാമ്പത്തിക ക്രമക്കേട് കാരണം പോയിന്റുകൾ ഏറെ നഷ്ടമായ യുവന്റസിന് ഇന്ന് വീണ്ടും ഒരു പരാജയം നേരിടേണ്ടി വന്നു. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ മോൻസ ക്ലബിനെ നേരിട്ട യുവന്റസ് എതിരില്ലാത്ത രണ്ടു ഗോളുകളുടെ പരാജയം ആണ് ഏറ്റുവാങ്ങിയത്. ഇന്ന് ആദ്യ പകുതിയിൽ ആണ് യുവന്റസ് രണ്ടു ഗോളുകളും വഴങ്ങിയത്.

യുവന്റ 23 01 29 21 44 40 658

18ആം മിനുട്ടിൽ പാട്രിക്കിലൂടെ ലീഡ് എടുത്ത മോൻസ 39ആം മിനുട്ടിൽ ഡാനി മോടയിലൂടെ ലീഡ് ഇരട്ടിയാക്കി. യുവന്റസ് രണ്ടാം പകുതിയിൽ ഏറെ ശ്രമിച്ചു എങ്കിലും ഗോൾ കണ്ടെത്താൻ ആയില്ല. പരിക്ക് മാറി എത്തിയ പോഗ്ബ ബെഞ്ചിൽ ഉണ്ടായിരുന്നു. പക്ഷെ പോഗ്ബയെ അലെഗ്രി ഇന്ന് ഇറക്കിയില്ല. ഈ പരാജയത്തോടെ യുവന്റസ് 12ആം സ്ഥാനത്തേക്ക് താഴ്ന്നു. 20 മത്സരങ്ങളിൽ 23 പോയിന്റ് ആണ് യുവന്റസിന് ഉള്ളത്. മോൻസ 25 പോയിന്റുമായി 11ആം സ്ഥാനത്ത് നിൽക്കുന്നു.