യുവന്റസിന്റെ പുതിയ ജേഴ്സി പുറത്തായി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യുവന്റസ് 2019-120 സീസണായി ഒരുക്കുന്ന പുതിയ ജേഴ്സി പുറത്തായി. സാമൂഹിക മാധ്യമങ്ങളിൽ കുറച്ച് ദിവസം മുമ്പ് തന്നെ പുറത്തായ യുവന്റസിന്റെ പുതിയ ജേഴ്സികൾ ഇപ്പോൾ യുവന്റസിന്റെ സ്പോൺസർമാരുടെ സൈറ്റുകളിലുൻ എത്തിയിരിക്കുകയാണ്. ഇതോടെയാണ് യുവന്റസിന്റെ പുതിയ ജേഴ്സി ഡിസൈൻ ഇതു തന്നെ ആകുമെന്ന് ഉറപ്പായത്‌. ആരാധകരിൽ ഭൂരിഭാഗവും ജേഴ്സി ഇഷ്ടപ്പെട്ടില്ല എന്നാണ് പറയുന്നത് എങ്കിലും ഇത് തന്നെ ആകും യുവന്റസിന്റെ പുതിയ ജേഴ്സി.

പതിവ് കറുപ്പും വെള്ളയും നിറം ആണെങ്കിലും ഡിസൈനിൽ വലിയ മാറ്റം തന്നെ ഇത്തവണ യുവന്റസ് വരുത്തിയിട്ടുണ്ട്. ഒപ്പം കറുപ്പിനും വെളുപ്പിനും ഒപ്പം പിങ്ക് നിറവും ജേഴ്സിയിൽ ഉണ്ട് യുവന്റസിന്റെ ആദ്യ ജേഴ്സിയുടെ ഓർമ്മയ്ക്കായാണ് പിങ്ക് നിറം ഉൾപ്പെടുത്തിയിരിക്കുന്നത്. അഡിഡാസ് ആണ് ജേഴ്സികൾ യുവന്റസിനായി ഡിസൈൻ ചെയ്യുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഉള്ളതു കൊണ്ട് തന്നെ യുവന്റസിന്റെ കൂടുതൽ ജേഴ്സികൾക്ക് മാർക്കറ്റിൽ വൻ ഡിമാൻഡ് ആണ്.