യുവന്റസിനെ ഞെട്ടിച്ച് ഇന്റർ മിലാൻ, കിരീട പോരാട്ടത്തിൽ പിർലോയുടെ ടീം പിറകിലേക്ക്

20210118 023249

ഇത്തവണ സീരി എ കിരീടം നിലനിർത്തുക യുവന്റസിന് ഒട്ടും എളുപ്പമാകില്ല. ഒരിക്കൽ കൂടെ യുവന്റസ് പോയിന്റ് നഷ്ടപ്പെടുത്തിയിരിക്കുകയാണ്. അതും പ്രധാന വൈരികളിൽ ഒന്നാം ഇന്റർ മിലാനു മുന്നിൽ. ഇന്ന് സാൻ സിരോയിൽ നടന്ന മത്സരത്തിൽ ഇന്റർ മിലാൻ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. അവസാന മത്സരങ്ങളിൽ വലിയ ഫോമിൽ ഇല്ലാതിരുന്ന ഇന്റർ മിലാൻ ഇന്ന് അവരുടെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുത്തു.

ആദ്യ പകുതിയിൽ 12ആം മിനുട്ടിൽ മുൻ യുവന്റസ് താരം കൂടിയായ വിദാൽ ആണ് ഇന്റർ മിലാന് ലീഡ് നൽകിയത്. ബരെലയുടെ പാസിൽ നിന്നായിരുന്നു വിദാലിന്റെ ഗോൾ. രണ്ടാം പകുതിയിൽ ബരേല ആണ് ഇന്ററിന്റെ ലീഡ് ഇരട്ടിയാക്കിയത്. 52ആം മിനുട്ടിൽ ബാറ്റ്സോണിയുടെ ഗംഭീരം ലോങ് പാസിൽ നിന്നായിരുന്നു ആ ഗോൾ വന്നത്.

റൊണാൾഡോ അടക്കമുള്ള യുവന്റസ് താരങ്ങൾക്ക് കാര്യമായി ഒരു അറ്റാക്കും ഇന്ന് നടത്താൻ ആയില്ല. ഈ വിജയം ഇന്റർ മിലാനെ 40 പോയിന്റുമായി ഒന്നാമതുള്ള മിലാനൊപ്പം എത്തിച്ചു. 33 പോയിന്റുള്ള യുവന്റസ് ലീഗിൽ അഞ്ചാം സ്ഥാനത്താണ് ഉള്ളത്.

Previous articleവീണ്ടും ക്ലീൻഷീറ്റ്, ഒപ്പം വലിയ വിജയവും മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്തേക്ക് അടുക്കുന്നു
Next articleബാഴ്സലോണക്ക് കണ്ണീർ, അത്ലറ്റിക്ക് ബിൽബാവോ സ്പാനിഷ് സൂപ്പർ കപ്പ് ചാമ്പ്യൻസ്