വീണ്ടും ക്ലീൻഷീറ്റ്, ഒപ്പം വലിയ വിജയവും മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്തേക്ക് അടുക്കുന്നു

20210118 024257

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്തേക്ക് മെല്ലെ വരികയാണ്. ഇന്ന് വീണ്ടും ഒരു വിജയം നേടാൻ പെപ് ഗ്വാർഡിയോളയുടെ ടീമിനായി. ഇന്ന് ക്രിസ്റ്റൽ പാലസിനെയാണ് ഗ്വാർഡിയോളയുടെ ടീം പരാജയപ്പെടുത്തിയത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു സിറ്റിയുടെ വിജയം. സിറ്റിയുടെ തുടർച്ചയായ നാലാം ക്ലീൻ ഷീറ്റ് ആയിരുന്നു ഇന്നത്തേത്.

ഇരട്ട ഗോളുകളുമായി അവരുടെ സെന്റർ ബാക്ക് സ്റ്റോൺസ് ഇന്ന് താരമായി. 26അം മിനുട്ടിലും 68ആം മിനുട്ടിലുമായിരുന്നു സ്റ്റോൺസിന്റെ ഗോളുകൾ. ഗുണ്ടഗനും സ്റ്റെർലിങുമാണ് മറ്റു ഗോളുകൾ നേടുടിയത്. ഇന്നത്തെ കളിയിൽ ഒരു അസിസ്റ്റ് നൽകിയതോടെ മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി ഡിബ്രുയിൻ 100 അസിസ്റ്റുകൾ എന്ന നേട്ടത്തിലും എത്തി. ഈ വിജയം 35 പോയിന്റുമായി സിറ്റിയെ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തിച്ചു. 37 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കാൾ ഒരു പോയിന്റ് കുറവാണ് സിറ്റി കളിച്ചത്

Previous articleഅലിസൺ ലിവർപൂളിനെ രക്ഷിച്ചു, ആൻഫീൽഡിൽ ചാമ്പ്യന്മാരെ വിറപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്
Next articleയുവന്റസിനെ ഞെട്ടിച്ച് ഇന്റർ മിലാൻ, കിരീട പോരാട്ടത്തിൽ പിർലോയുടെ ടീം പിറകിലേക്ക്