ഇരട്ട ഗോളുകളുമായി റോണാൾഡോ, ജെനോവയെ തകർത്ത് യുവന്റസ്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റലിയിൽ ഇരട്ട ഗോളുകളുമായി ക്രിസ്റ്റ്യാനോ റോണാൾഡോ. സീരി എയിൽ ജെനോവയെ തകർത്ത് യുവന്റസ്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു യുവന്റസിന്റെ ജയം. യുവന്റസിന് വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകൾ നേടിയപ്പോൾ മറ്റിരു ഗോൾ ഡിബാല അടിച്ചു. ജെനോവയുടെ ആശ്വാസ ഗോൾ മുൻ യുവന്റസ് മധ്യനിര താരം കൂടിയായ സ്റ്റെഫാനോ സ്റ്റുരാരോ നേടി.

ബാഴ്സലോണക്കെതിരെ ക്യാമ്പ് നൗവിൽ ഐതിഹാസികമായ ജയം നേടിയതിന് പിന്നാലെയാണ് പിർലോയുടെ യുവന്റസ് വീണ്ടും ജയം ആവർത്തിച്ചത്. ക്യാമ്പ് നൗവിൽ ഇരട്ട പെനാൽറ്റികൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നും അതാവർത്തിച്ചു. കളിയുടെ അവസാന 12 മിനുട്ടിൽ രണ്ട് പെനാൽറ്റികളുമായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിന്റെ രക്ഷക്കെതിയത്. കളിയുടെ തുടക്കത്തിൽ തന്നെ റാബിയോട് ജെനൊവയുടെ വലയിലേക്ക് പന്ത് എത്തിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല ഹാന്റ് ബോളാണെന്ന് കണ്ടെത്തുകയും ചെയ്തു. വെസ്റ്റൻ മക്കെന്നിക്കും പീന്നിട് ലക്ഷ്യം കണ്ടെത്താബായില്ല. പൗലോ ഡിബാലയുടെ രണ്ടാം പകുതിയിലെ ഗോളിന് പിന്നാലെ തന്നെ ജെനോവ ഗോൾ മടക്കിയിരുന്നു. അതിന് ശേഷമാണ് യുവന്റസിന് വേണ്ടിയുള്ള 100 മത്സരത്തിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒറ്റയാൾ പോരാട്ടം നടന്നത്.