അഞ്ച് മത്സരങ്ങൾക്ക് ശേഷം യുവന്റസ് ഒരു വിജയം സ്വന്തമാക്കി

അങ്ങനെ വിജയമില്ലാത്ത നീണ്ട കാലത്തിന് ശേഷം അലെഗ്രിയുടെ യുവന്റസ് ഒരു വിജയം സ്വന്തമാക്കി. ബൊളോനയെ നേരിട്ട യുവന്റസ് എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങൾക്ക് ശേഷമാണ് യുവന്റസ് ഒരു മത്സരം വിജയിക്കുന്നത്.

യുവന്റസ് 023722

മത്സരത്തിന്റെ 24ആം മിനുട്ടിൽ കോസ്റ്റിചിലൂടെ യുവന്റസ് ഒന്നാം ഗോൾ നേടി. രണ്ടാം പകുതിയിൽ വ്ലാഹോവിചും മിലികും കൂടെ ഗോൾ നേടിയതോടെ യുവന്റസ് വിജയം പൂർത്തിയാക്കി. 13 പോയിന്റുമായി യുവന്റസ് ലീഗിൽ ഏഴാം സ്ഥാനത്താണ്. യുവന്റസിന്റെ ലീഗിലെ മൂന്നാം വിജയം മാത്രമാണിത്.