സന്നാഹ മത്സരത്തിൽ അറ്റലാന്റയെ യുവന്റസ് വീഴ്ത്തി, ഡിബാല ഗോളുമായി തിരിച്ചെത്തി

Newsroom

പ്രീസീസൺ മത്സരത്തിൽ യുവന്റസിന് മികച്ച വിജയം. ഇന്ന് അലയൻ അറീനയിൽ വെച്ച അറ്റലാന്റയെ നേരിട്ട യുവന്റസ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു വിജയിച്ചത്. ഡിബാല തിരികെയെത്തിയ മത്സരത്തിൽ താരം ഗോളുമായി തിളങ്ങി. ഡിബാല ആയിരുന്നു തുടക്കത്തിൽ യുവന്റസിന് ലീഡ് നൽകിയത്. പിന്നാലെ ഒരു പെനാൾട്ടിയിലൂടെ മുറെൽ അറ്റലാന്റയ്ക്ക് സമനില നൽകി. 39ആം മിനുട്ടിൽ ബെർണഡസ്കിയുടെ ഒരു ബുള്ളറ്റ് ഷോട്ടാണ് യുവന്റസിന് വീണ്ടും ലീഡ് നൽകിയത്.

ഇടതു വിങ്ങിൽ നിന്ന് താരം തൊടുത്ത ഷോട്ട് ബെർണഡസ്കിയുടെ കരിയറിലെ തന്നെ മികച്ച ഗോളുകളിൽ ഒന്നായിരിക്കും. രണ്ടാം പകുതിയുടെ അവസാനം മൊറാട്ട ആണ് യുവന്റസിന്റെ മൂന്നം ഗോൾ നേടിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, കിയേസ എന്നിവരൊക്കെ ഇന്ന് യുവന്റസിനായി കളത്തിൽ ഇറങ്ങിയിരുന്നു.