2014ൽ യുവന്റസിന്റെ ചുമതല താൻ ഏറ്റെടുക്കുമ്പോൾ താൻ യുവന്റസിനെ തകർക്കുമെന്നും താൻ തന്നെ നശിക്കും എന്നുമാണ് ഭൂരിഭാഗവും കരുതിയത് എന്ന് മുൻ യുവന്റസ് പരിശീലകനായ അലെഗ്രി. കോണ്ടെയിൽ നിന്നായിരുന്നു അലെഗ്രി പരിശീലക സ്ഥാനം ഏറ്റെടുത്തത്. അതിനു ശേഷം തുടർച്ചയായി അഞ്ചു തവണ സീരി എ കിരീടം നേടി എല്ലാവരുടെയും വാ അടപ്പിക്കാൻ അലെഗ്രിക്ക് ആയിരുന്നു.
എല്ലാ കാര്യങ്ങളും നിങ്ങൾ തന്നെ ചെയ്യണം എന്ന് വെച്ചാൽ ഒരു പരിശീലകനും എവിടെയും എത്തില്ല. നന്നായി ജോലി ചെയ്യാൻ അറിയുന്നവരെ ചുറ്റും വെക്കുകയാണ് താൻ എന്നും ചെയ്യാറ് എന്നും അതാണ് പരിശീലകൻ എന്ന നിലയിൽ താൻ വിജയിക്കാനുള്ള കാരണം എന്നും അലെഗ്രി പറഞ്ഞു. എല്ലാവർക്കും നന്നയി പ്രവർത്തിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുക, ചുമതലകൾ വീതിച്ചു നൽകുക, പ്രശ്നങ്ങൾ പരിഹരിക്കുക ഇതാണ് ഒരു പരിശീലകന്റെ ചുമതലയെന്നും. ഇതാണ് യുവന്റസിലെ തന്റെ വിജയ രഹസ്യമായിരുന്നത് എന്നും അലെഗ്രി പറഞ്ഞു.