പാട്രിക്‌ ഡേ – ബോക്‌സിങിന് ഒരു രക്തസാക്ഷി കൂടി

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

27 വയസ്സ് മാത്രമെ അമേരിക്കൻ ബോക്‌സർ പാട്രിക്‌ ഡേക്ക് ഉണ്ടായിരുന്നുള്ളു. സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത് പോലെ ജീവിക്കാൻ ബോക്‌സ് ചെയ്യേണ്ട ആവശ്യവും അദ്ദേഹത്തിനു ഉണ്ടായിരുന്നില്ല. എന്നാൽ 14 വയസ്സ്‌ മുതൽ പാട്രിക്‌ ബോക്സിങ് റിങിലേക്ക് ഇറങ്ങിയത് ബോക്‌സിങിനോടുള്ള ഇഷ്ടം കൊണ്ട് മാത്രം ആയിരുന്നു. എന്നാൽ ചിക്കാഗോയിൽ ചാൾസ്‌ കോൺവെല്ലിനെതിരെയുള്ള മത്സരം പാട്രിക്കിന്റെ ജീവൻ തന്നെയാണ് എടുത്തത്. ശനിയാഴ്ച നടന്ന ബോക്‌സിങിനു ഇടയിൽ 10 റൗണ്ടിൽ നോക്ക് ഔട്ട് ചെയ്യപ്പെട്ടു തോൽവി വഴങ്ങിയ പാട്രിക്കിന്റെ നില ഗുരുതരമായതിനെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു എങ്കിലും ദിവസങ്ങൾ നീണ്ട ശ്രമത്തിനും ജീവൻ രക്ഷിക്കാൻ ആയില്ല.

4 ദിവസത്തോളം താരത്തിന്റെ ജീവൻ രക്ഷിക്കാൻ മസ്തിഷ്ക ഓപ്പറേഷൻ വരെ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. കരിയറിലെ 22 ഫൈറ്റിൽ 17 ലും ജയം കണ്ട താരത്തിന്റെ മരണം കായികമേഖലയെ തന്നെ ഞെട്ടിച്ചു. വികാരാതീതമായ കത്തിലൂടെ പ്രതികരിച്ച ചാൾസ്‌ കോൺവെൽ താൻ ഒരിക്കലും ഇത്തരമൊന്നു സംഭവിക്കുമെന്ന് വിചാരിച്ചില്ല എന്നു പറഞ്ഞപ്പോൾ ബോക്‌സിങ് നിരോധനം അടക്കം ആവശ്യപ്പെടുന്ന വിമർശനങ്ങൾ പല കോണിൽ നിന്നും ഉയരുന്നുണ്ട്. സമീപകാലത്ത് ബോക്സിങ് റിങ്ങിൽ മരണം ഏറ്റുവാങ്ങിയ നാലാമത്തെ താരം ആണ് പാട്രിക്‌. സമീപകാലത്ത് സമാനമായ രീതിയിൽ റഷ്യൻ താരം മാക്‌സിം ദാദഷേവ്, അർജന്റീനൻ താരം ഹൂഗോ സാന്റില്ലൻ, ബൽഗേറിയൻ താരം ബോറിസ് സ്റ്റാൻചോവ് എന്നിവർക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.

ഇത്തരം അപകടങ്ങളുടെ ആവർത്തനത്തിന്റെ പക്ഷാത്തലത്തിൽ കൂടുതൽ അപകടങ്ങൾ കുറക്കുന്ന രീതിയിലേക്ക് ബോക്‌സിങ് അടക്കമുള്ളവ മാറണം എന്ന ആവശ്യം ലോകത്തിന്റെ പല കോണിൽ നിന്നും ഉയരുകയാണ്. മത്സരത്തിനു മുമ്പ് താരങ്ങളെ മസ്തിഷ്ക സ്കാനിംഗ്, കൂടുതൽ മികച്ച മെഡിക്കൽ ചെക്ക് അപ്പ് അടക്കമുള്ളതിന് വിധയമാക്കണം എന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാൽ പലപ്പോഴും അപകടങ്ങൾ മുൻകൂട്ടി കണ്ടാലും പിന്മാറാത്ത താരങ്ങൾ തന്നെയാണ് അപകടങ്ങൾക്ക് വലിയ പങ്ക് എന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. എന്നാൽ താരങ്ങളെ ചൂഷണം ചെയ്യുന്ന അധികൃതർ ആണ് ഇത്തരം സംഭവങ്ങൾക്ക് പ്രധാന കാരണം എന്നതാണ് വാസ്തവം. പലപ്പോഴും താരങ്ങളെ കൂടുതൽ അപകടങ്ങളിലേക്ക് തള്ളി വിടുകയാണ് ഇവർ ചെയ്യുന്നത്. എന്നാൽ ഇത്തരമുള്ള ആവർത്തിച്ചുള്ള മരണങ്ങൾ ബോക്‌സിങ് മേഖലയിൽ എന്തെങ്കിലും മാറ്റം കൊണ്ട് വരുമോ എന്നു കണ്ടറിയ