യുവന്റ്സ് ആധിപത്യം അവസാനിക്കുന്നു, ഇന്റർ മിലാൻ കിരീടത്തിന് തൊട്ടടുത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഒമ്പത് വർഷമായി ഇറ്റലിയിൽ ഉണ്ടായിരുന്ന യുവന്റസിന്റെ ആധിപത്യം അവസാനിക്കുകയാണ്. തുടർച്ചയായി ഒമ്പത് തവണ ലീഗ് കിരീടം നേടിയ യുവന്റസിന് ഈ സീസണിൽ ലീഗ് കിരീടം ഇനി തൊടാനാകില്ല. വൈരികളായ ഇന്റർ മിലാൻ ബഹുദൂരം മുന്നിൽ എത്തിയിരിക്കുകയാണ്. ഈ വരുന്ന ആഴ്ച തന്നെ കിരീടത്തിൽ മുത്തമിടാൻ ഇന്റർ മിലാന് ആയേക്കും. ഒന്നാമതുള്ള ഇന്റർ മിലാന് ഇപ്പോൾ 79 പോയിന്റാണ് ഉള്ളത്. രണ്ടാമതുള്ള അറ്റലാന്റയ്ക്ക് 68 പോയിന്റും.

ഇനി ശേഷിക്കുന്നത് 5 മത്സരങ്ങൾ. എല്ലാ മത്സരങ്ങളും അറ്റലാന്റ ജയിച്ചാലും അവർക്ക് 83 പോയിന്റിൽ മാത്രമെ എത്താൻ സാധിക്കുകയുള്ളൂ. മിലാൻ രണ്ട് കളികൾ ജയിച്ചാൽ കിരീടം ഉറപ്പെന്ന് സാരം. എന്നാൽ അടുത്ത മാച്ച് ഡേയിൽ ഇന്റർ ക്രൊടോണയെ പരാജയപ്പെടുത്തുകയും അറ്റലാന്റ സസുവോളയോട് തോൽക്കുകയും ചെയ്താൽ ഇന്ററിന് ഈ ആഴ്ച തന്നെ കിരീടം നേടാം. 19ആം ലീഗ് കിരീടം ആണ് ഇന്റർ ലക്ഷ്യമിടുന്നത്. അവസാനമായി 2009-10 സീസണിൽ ആയിരുന്നു ഇന്റർ സീരി എ കിരീടം നേടിയത്‌.