ഇന്ത്യൻ ദേശീയ ക്യാമ്പ് ഖത്തറിൽ നടക്കും

കൊറോണ വ്യാപകമാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാമ്പ് ഇന്ത്യയിൽ വെച്ച് നടക്കില്ല. ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായി ഒരുങ്ങുന്ന ഇന്ത്യൻ ടീം ദേശീയ ക്യാമ്പ് വിദേശത്ത് വെച്ച് നടത്താൻ ആണ് ആലോചിക്കുന്നത്. ജൂണിൽ ഖത്തറിൽ വെച്ചാണ് ഇന്ത്യയുടെ ബാക്കിയുള്ള യോഗ്യത മത്സരങ്ങൾ നടക്കേണ്ടത്. ദേശീയ ക്യാമ്പ് ഖത്തറിൽ നടത്താൻ ആണ് സാധ്യത. ഇന്ത്യൻ ടീം ഒരു മാസം മുമ്പ് ഖത്തറിലേക്ക് പോകും. ഖത്തറിൽ വെച്ച് ഇന്ത്യ പ്രാദേശിക ക്ലബുകളുമായി സന്നാഹ മത്സരങ്ങളും കളിക്കും.

ഇന്ത്യക്ക് ലോകകപ്പ് യോഗ്യത പ്രതീക്ഷ ഇല്ലാ എങ്കിലും ഏഷ്യൻ കപ്പിനായുള്ള യോഗ്യതക്ക് ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്. ഗ്രൂപ്പിൽ ഇതുവരെ ഒരു മത്സരം പോലും ഇന്ത്യക്ക് വിജയിക്കാൻ ആയിട്ടില്ല.