യുവന്റസ് ജയം തുടരുന്നു, റൊണാൾഡോ ഗോളിനായുള്ള കാത്തിരിപ്പും

സീരി എയിൽ യുവന്റസ് തങ്ങളുടെ വിജയ പരമ്പര തുടരുകയാണ്. ഇന്നലെ പാർമയ്ക്ക് എതിരായ എവേ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് യുവന്റസ് വിജയിച്ചു. മാൻസുകിചിന്റെ മികവാണ് ഇന്നലെ യുവന്റസിനെ സഹായിച്ചത്. മാൻസുകിച് മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി. മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ തന്നെ മാൻസുകിച് യുവന്റസിനെ മുന്നിൽ എത്തിച്ചു.

യുവന്റസാണ് ആധിപത്യം നടത്തിയത് എങ്കിലും കൗണ്ടറുകളിലൂടെ പാർമ നിരന്തരം യുവന്റസ് ബോക്സിൽ വെല്ലുവിളി ഉയർത്തിയിരുന്നു. കളിയുടെ 33ആം മിനുട്ടിൽ അത്തരം ഒരു നീക്കം സമനില ഗോളായും മാറി. ജർവീനോയായിരുന്നു പാർമയ്ക്കായി ഗോൾ ബേടിയത്. ജർവീനോയുടെ ലീഗിലെ പാർമ ജേഴ്സിയിലെ അരങ്ങേറ്റം കൂടുയായിരുന്നു ഇന്നലത്തെ മത്സരം.

രണ്ടാം പകിതിയിൽ മാറ്റ്യുഡി ആണ് യുവന്റസിന്റെ ജയം ഉറപ്പിച്ച ഗോൾ നേടിയത്. മാനൻസുകിച് ആയിരുന്നു മാറ്റ്യുഡിയുടെ ഗോൾ ഒരുക്കിയത്. മത്സരത്തിൽ 90 മിനുട്ട് കളിച്ചു എങ്കിലും യുവന്റസ് ജേഴ്സിയിലെ ആദ്യ ഗോൾ കണ്ടെത്താൻ റൊണാൾഡോയ്ക്ക് ആയില്ല‌‌.

Previous articleഗോളടിച്ച് കൂട്ടി റയൽ ആക്രമണം തുടരുന്നു
Next articleസെനഗലീസ് പ്രതിരോധ താരത്തിന് നപോളിയിൽ പുതിയ കരാർ