“ജസ്റ്റിന് റോമ തന്നെ മികച്ചത് മാഞ്ചസ്റ്റർ യുണൈറ്റഡ് അല്ല” മകനെ കുറിച്ച് ഡച്ച് ഇതിഹാസം

- Advertisement -

തന്റെ മകന്റെ റോമയിലേക്കുള്ള കൂടുമാറ്റം നന്നായെന്ന് ഡച്ച് ഇതിഹാസ താരം പാട്രിക്ക് ക്ലുയിവേർട്. പാട്രിക്കിന്റെ മകൻ ജസ്റ്റിൻ ക്ലിയിവേർട് ഈ സീസണിൽ അയാക്സിൽ നിന്ന് റോമയിലേക്ക് മാറിയിരുന്നു. താൻ ഒരു വർഷം കൂടെ ജസ്റ്റിൻ അയാക്സിൽ തുടരണമെന്നാണ് ആഗ്രഹിച്ചത്, എന്നാൽ റോമയിലേക്ക് മാറണമെന്നത് അവന്റെ മാത്രം ആഗ്രഹമായിരുന്നു. അത് നന്നായെന്നും ഡച്ച് ഇതിഹാസം പറഞ്ഞു.

19കാരനായ ജസ്റ്റിന് മികച്ച തുടക്കമാണ് റോമയിൽ ലഭിച്ചത്. റോമ ജസ്റ്റിന് പറ്റിയ ക്ലബാണ്. നല്ല ഫുട്ബോൾ കളിക്കാൻ ആഗ്രഹിക്കുന്ന ക്ലബാണ് റോമ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഈ ഘട്ടത്തിൽ ജസ്റ്റിന് വലിയ കടമ്പയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ജസ്റ്റിന് താങ്ങാവുന്നതിലും വലുതും. പാട്രിക്ക് പറഞ്ഞു. തന്റെ ആഗ്രഹം മകൻ ബാഴ്സലോണയിൽ കളിക്കണമെന്നാണ് എന്നും ഇറ്റാലിയൻ ഫുട്ബോൾ മാറുന്ന സമയത്ത് അതിന്റെ ഗുണം മകനും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement