ബ്രാവോയുടെ പരിക്ക് ലോണിൽ പോയ ഗോൾകീപ്പറെ സിറ്റി തിരിച്ചു വിളിച്ചു

- Advertisement -

മാഞ്ചസ്റ്റർ സിറ്റിയുടെ രണ്ടാം ഗോൾകീപ്പറായ ബ്രാവോയുടെ പരിക്ക് ഗുരുതരമായതിനാൽ മാഞ്ചസ്റ്റർ സിറ്റി ലോണിൽ പോയ തങ്ങളുടെ യുവ ഗോൾകീപ്പറെ തിരികെ വിളിച്ചു. ഡച്ച് ടീമായ എൻ എ സി ബ്രേഡയിൽ ലോണിൽ പോയ ആരൊ മുറിചിനെയാണ് പെട്ടെന്ന് തിരികെ വിളിച്ചത്. ഒരു വർഷത്തേക്ക് ലോണിൽ പോയിരുന്ന താരമാണ് മുറിച്. കഴിഞ്ഞ ആഴ്ച മുറിച്ച് ഡച്ച് ടീമിനായി തന്റെ ആദ്യ മത്സരം കളിച്ചിരുന്നു.

ഒന്നാം ഗോൾ കീപ്പറായ എഡേഴ്സണെ കൂടാതെ സിറ്റിയിൽ ആകെ ഉണ്ടായിരുന്നത് റിസേർവ ടീമിന്റെ ഗോൾ കീപ്പറായ ഡാനിയൽ ഗ്രിംഷാ മാത്രമായിരുന്നു. ജോ ഹാർട്ട്, ആംഗസ് ഗൺ എന്നീ ഗോൾകീപ്പർമാരെ സിറ്റി ഈ സീസൺ തുടക്കത്തിൽ ക്ലബ് വിടാൻ അനുവദിച്ചിരുന്നു.

Advertisement