വീണ്ടും ക്രിസ്റ്റ്യാനോ ഹീറോ, റോമയെയും വീഴ്ത്തി യുവന്റസ്

20210207 005700
- Advertisement -

യുവന്റസ് അവരുടെ മികച്ച ഫോം തുടരുകയാണ്. ഇന്ന് ശക്തരായ റോമയെ നേരിട്ട യുവന്റസ് എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ ആണ് ഇന്ന് വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. മത്സരത്തിന്റെ 13ആം മിനുട്ടിൽ മനോഹരമായ ഒരു ഫിനിഷിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ ആണ് യുവന്റസിന് ലീഡ് നേടിക്കൊടുത്തത്. മൊറാട്ട നൽകിയ പാസ് വലം കാലു കൊണ്ട് സ്റ്റോപ് ചെയ്ത് ഇടം കാലു കൊണ്ട് ഒരു ഗ്രൗണ്ടർ ഷോട്ടിലൂടെ റൊണാൾഡോ വലയിൽ എത്തിക്കുക ആയിരുന്നു.

റൊണാൾഡോയുടെ ലീഗിലെ ഈ സീസണിലെ പതിനാറാം ഗോളായിരുന്നു ഇത്. രണ്ടാം പകുതിയിൽ ആണ് യുവന്റസിന്റെ രണ്ടാം ഗോൾ വന്നത്. 69ആം മിനുട്ടിൽ കുലുസവേസ്കിയുടെ ഒരു ക്രോസ് റോമ ഡിഫൻഡർ ഇബാനെസിന്റെ സെൽഫ് ഗോളിലൂടെ വലയിൽ എത്തുക ആയിരുന്നു‌. ഈ വിജയം യുവന്റസിനെ മൂന്നാം സ്ഥാനത്ത് എത്തിച്ചു. ഇപ്പോൾ 42 പോയിന്റാണ് യുവന്റസിന് ഉള്ളത്. 40 പോയിന്റുമായി റോമ നാലാമത് നിൽക്കുന്നു.

Advertisement