വരാനെയുടെ ഇരട്ട ഗോളിൽ തിരിച്ചുവരവ് നടത്തി റയൽ മാഡ്രിഡ്

20210207 022956

റയൽ മാഡ്രിഡിന് ലാലിഗയിൽ വിജയം. ഇന്ന് ഹുയെസ്കയെ നേരിട്ട റയൽ മാഡ്രിഡ് ഒരുപാട് കഷ്ടപ്പെട്ടാണ് ഒരു വിജയം സ്വന്തമാക്കിയത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ റയൽ മാഡ്രിഡ് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗലാൻ ആയിരുന്നു ഹുയെസ്കയ്ക്ക് ലീഡ് നൽകിയത്.

ഗോളടിക്കാൻ കഷ്ടപ്പെടുന്ന റയൽ മാഡ്രിഡ് അറ്റാക്കിന് ആശ്വാസമായത് സെന്റർ ബാക്കായ വരാനെ ആണ്. കളിയിലെ രണ്ടു ഗോളുകളും നേടിയത് വരാനെ ആയിരുന്നു. 55ആം മിനുട്ടിൽ ആയുരുന്നു വരാനെയുടെ ആദ്യ ഗോൾ. 84ആം മിനുട്ടിൽ വിജയ ഗോളുകളും വരാനെ തന്നെയാണ് നേടിയത്. ഈ സീസണിൽ വരാനെ ഗോൾ നേടുന്നത് ഇതാദ്യമായാണ്. വിജയത്തോടെ റയൽ മാഡ്രിഡിന് 21 മത്സരങ്ങളിൽ 43 പോയിന്റായി. രണ്ടാം സ്ഥാനത്താണ് റയൽ നിൽക്കുന്നത്.

Previous articleവീണ്ടും ക്രിസ്റ്റ്യാനോ ഹീറോ, റോമയെയും വീഴ്ത്തി യുവന്റസ്
Next articleഅവസാന നിമിഷം വിജയം കളഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ്, എവർട്ടന്റെ വൻ തിരിച്ചു വരവ്!!