ചുവപ്പ് കാർഡ് വാങ്ങി ജോസെയും സ്പലെറ്റിയും, റോമ നാപോളി മത്സരം സമനിലയിൽ

Luciano Spalletti Jose Mourinho 1080x720

സീരി എയിൽ തുടർ വിജയങ്ങളുമായി മുന്നേറുക ആയിരുന്നു നാപോളിയുടെ കുതിപ്പ് തടഞ്ഞ് ജോസെ മൗറീനോയുടെ റോമ. ഇന്ന് റോമിൽ നടന്ന മത്സരം ഗോൾ രഹിതമായാണ് അവസാനിച്ചത്. ഇരു ടീമുകളും അവസരങ്ങൾ സൃഷ്ടിച്ചത് വളരെ കുറവായിരുന്നു. റോമക്ക് ആണ് കൂട്ടത്തിൽ നല്ല അവസരങ്ങൾ ലഭിച്ചത്. പക്ഷെ അത് മുതലെടുക്കാൻ ജോസെയുടെ ടീമിനായില്ല. മാപോളി അവസാനം ഒസിമെനിലൂടെ ഗോൾ നേടി എങ്കിലും വാർ ഓഫ്സൈഡ് വിളിച്ചു.

മത്സരത്തിൽ ജോസെ മൗറെനീയും നാപോളി പരിശീലകൻ സ്പലെറ്റിയും ചുവപ്പ് കാർഡ് കണ്ടതു ശ്രദ്ധേയമായി. സ്പലെറ്റി റഫറിയുടെ തീരുമാനത്തെ ആത്മാർത്ഥമായി അഭിനന്ദിച്ചപ്പോൾ റഫറി തെറ്റിദ്ധരിച്ച് ചുവപ്പ് കാർഡ് നൽകുക ആയുരുന്നു. എന്നാൽ ജോസെയ്ക്ക് പ്രതിഷേധം അറിയിച്ചതിനാണ് ചുവപ്പ് കിട്ടിയത്. സമനില ആണെങ്കിൽ നാപോളി ആണ് ഇപ്പോഴും ലീഗിൽ ഒന്നാമത്. 9 മത്സരങ്ങളിൽ 25 പോയിന്റാണ് റോമക്ക് ഉള്ളത്. റോമ നാലാം സ്ഥാനത്താണ്.

Previous articleഅഭിമാനകരമായ വിജയവുമായി ഇന്ത്യൻ യുവനിര
Next article“എനിക്ക് സ്വയം വിശ്വാസമുണ്ട്, രാജിവെക്കാൻ ഉദ്ദേശിക്കുന്നില്ല” – ഒലെ