“എനിക്ക് സ്വയം വിശ്വാസമുണ്ട്, രാജിവെക്കാൻ ഉദ്ദേശിക്കുന്നില്ല” – ഒലെ

20211025 003440

ലിവർപൂളിനോട് വൻ പരാജയം ഏറ്റുവാങ്ങി എങ്കിലും ഒലെ ഇപ്പോഴും അദ്ദേഹം ക്ലബിനെ നയിക്കാൻ പ്രാപ്തനാണെന്ന് വിശ്വസിക്കുകയാണ്. എല്ലാ തെറ്റും തന്റേതാണ് എന്ന് ഒലെ പറയുന്നുണ്ട് എങ്കിലും പരിശീലക സ്ഥാനം ഒഴിയാൻ ഉദ്ദേശമില്ല എന്ന് നോർവീജിയൻ പരിശീലകൻ പറയുന്നു. താൻ ക്ലബിനൊപ്പം ഒരുപാട് മുന്നോട്ട് വന്നു. ലക്ഷ്യങ്ങൾക്ക് അടുത്ത് എത്തി. ഇനി ടീമിനെ ഉപേക്ഷിച്ച് പോവുക എളുപ്പമല്ല. ഒലെ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനേക്കാൾ മോശം ആകാൻ ഇല്ല എന്നും ഇവിടെ നിന്ന് മെച്ചപ്പെടാൻ ആകും എന്നും ഒലെ പറഞ്ഞു. ക്ലബിന് തന്നിൽ ഇപ്പോഴും വിശ്വാസം ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. തന്റെ ഒപ്പം ഉള്ള കോച്ചിങ് ടീം വളരെ മികച്ചതാണെന്നും ഒലെ ആവർത്തിച്ചു. ഇന്ന് ലിവർപൂളിന് എതിരെ 5-0 എന്ന സ്കോറിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടത്.

Previous articleചുവപ്പ് കാർഡ് വാങ്ങി ജോസെയും സ്പലെറ്റിയും, റോമ നാപോളി മത്സരം സമനിലയിൽ
Next articleചുവപ്പ് കാർഡ് കണ്ടു ഹകിമി, പി.എസ്.ജിയെ സമനിലയിൽ തളച്ചു മാഴ്സെ