പ്യാനിച് ഇറ്റലിയിൽ തിരിച്ചെത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സീരി എ ക്ലബുകൾ ഉടൻ പരിശീലനം പുനരാരംഭിക്കും എന്ന് കരുതുന്ന സാഹചര്യത്തിൽ താരങ്ങൾ എല്ലാം ഇറ്റലിയിലേക്ക് മടങ്ങുകയാണ്. യുവന്റാ താരമായ പ്യാനിച് തന്റെ രാജ്യമായ ബോസ്നിയയിലായിരുന്നു ഉണ്ടായിരുന്നു. താരം താൻ ഇറ്റലിയിലേക്ക് മടങ്ങി വരികയാണ് എന്ന് അറിയിച്ചു. മെയ് 4 മുതൽ ക്ലബുകൾക്ക് പരിശീലനം നടത്താൻ ആകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പ്യാനിച് മാത്രമല്ല, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡഗ്ലസ് കോസ്റ്റ, സാൻഡ്രോ, ഡനിലോ, ഹിഗ്വയിൻ എന്നിവർ ഒക്കെ ഈ സമയത്ത് ഫുട്ബോൾ ഇല്ലാത്തതിനാൽ സ്വന്തം രാജ്യങ്ങളിലേക്ക് പോയിരുന്നു. ഇതിൽ ഹിഗ്വയിൽ ഒഴിച്ച് ബാക്കി എല്ലാവരും ഈ ആഴ്ച തന്നെ ഇറ്റലിയിൽ മടങ്ങിയെത്തും. ഹിഗ്വയിൻ തിരിച്ചുവരാൻ ഒരുക്കമല്ല എന്നാണ് വിവരങ്ങൾ.