ഇറ്റലിയിൽ റിബറിക്ക് പരിക്ക്

ബയേൺ മ്യൂണിക്കിന്റെ ഫ്രഞ്ച് ഇതിഹാസം ഫ്രാങ്ക് റിബറിക്ക് പരിക്ക്. നിലവിൽ ഇറ്റാലിയൻ ടീമായ സലേർനിറ്റാനയുടെ താരമായ ഫ്രാങ്ക് റിബറിക്ക് ട്രെയിനിംഗിനിടെയാണ് പരിക്കേറ്റത്. സ്പെഷ്യക്കെതിരായ മത്സരത്തിൽ റിബറി ഇറങ്ങാൻ സാധ്യതയില്ല. ഇന്റർനാഷണൽ ബ്രേക്കിന് മുൻപേ സീരി എയിൽ ആദ്യ ജയം നേടാൻ സലേർനിറ്റാനക്ക് സാധിച്ചിരുന്നു.

ജെനോവക്കെതിരെയായിരുന്നു സലേർനിറ്റാനയുടെ ജയം. ഫ്രീ ട്രാൻസ്ഫറിലാണ് റിബറി സലേർനിറ്റാനയിൽ എത്തുന്നത്‌. 38കാരനായ റിബറി ഇതിന് മുൻപ് ഇറ്റലിയിൽ ഫിയോരെന്റീനക്ക് വേണ്ടിയായിരുന്നു കളിച്ചത്. 2 സീസണുകളിലായി 50 ഓളം മത്സരം ഫിയോരെന്റീനക്ക് വേണ്ടി കളിച്ച റിബറി 5 ഗോളുകളടിക്കുകയും 9 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.