ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം സ്വീഡനിൽ പര്യടനം നടത്തും

Img 20211012 132059

ഏഷ്യൻ കപ്പിനായി ഒരുങ്ങുന്ന ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം വരുന്ന മാസം സ്വീഡനിലേക്ക് പര്യടനം നടത്തും. പരിശീലകനായ ഡെന്നർബി ആണ് ടീം സ്വീഡനിൽ പര്യടനം നടത്തും എന്ന് പറഞ്ഞത്. സ്വീഡനിൽ വെച്ച് അവിടുത്തെ പ്രമുഖ ഫുട്ബോൾ ക്ലബുകളുമായി ഇന്ത്യ സൗഹൃദ മത്സരം കളിക്കും. ഇപ്പോൾ ഇന്ത്യൻ ടീം ബഹ്റൈനിൽ പര്യടനം നടത്തുക ആണ്. ബഹ്റൈനിലും യു എ ഇയിലുമായി നാലു മത്സരങ്ങൾ ആണ് ഇന്ത്യ പദ്ധതിയിട്ടിരുന്നത്. ഇതിൽ മൂന്ന് സൗഹൃദ മത്സരങ്ങൾ ഇതിനകം തന്നെ പൂർത്തിയായി.

ബഹ്റൈനെയും യു എ ഇയെയും ഇന്ത്യ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. ടുണീഷ്യക്ക് എതിരെ പരാജയപ്പെട്ടു എങ്കിലും അന്നും നല്ല പ്രകടനമായിരുന്നു ഇന്ത്യൻ വനിതകൾ നടത്തിയത്.

Previous articleതാന്‍ കളിക്കുകയാണെങ്കിൽ അത് മൂന്നാം നമ്പറിലായിരിക്കും – മിച്ചൽ മാര്‍ഷ്
Next articleഇറ്റലിയിൽ റിബറിക്ക് പരിക്ക്