ഇറ്റലി വിട്ട് യുവന്റസ് താരങ്ങൾ, ഡി ലൈറ്റും ഹോളണ്ടിലേക്ക് മടങ്ങി

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റലി വിട്ട് യുവന്റസ് താരങ്ങൾ. ഇറ്റലി വിട്ട യുവന്റസ് താരങ്ങളുടെ നീണ്ടനിരയിലേക്ക് ഇടം നേടിയിരിക്കുകയാണ് ഡച്ച് താരം മതിയാസ് ഡി ലൈറ്റ്. കൊറോണ പാൻഡെനികിനെ തുടർന്ന് ടൂറിനിലായിരുന്നു യുവതാരം ഉണ്ടായിരുന്നത്. ലോക്ക്ഡൗൺ കഴിഞ്ഞതിന് പിന്നാലെയാണ് ജന്മനാടായ ഹോളണ്ടിലേക്ക് ഡി ലൈറ്റ് മടങ്ങിയത്.

ഇറ്റലി വിടുന്ന 9മത്തെ യുവന്റസ് താരമാണ് ഡി ലൈറ്റ്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡഗ്ലസ് കോസ്റ്റ, ഡാനിലോ, അലക്സ് സാൻഡ്രോ, ഗോൺസാലോ ഹിഗ്വെയിൻ, റാബിയോട്ട്, സമി ഖെദീര, സ്കെസെൻസ്കി എന്നിവരാണ് ഇപ്പോൾ ഇറ്റലിയിൽ ഇല്ലാത്തത്. ഗ്രൗണ്ട് ട്രെയിനിംഗ് മെയ് 18നു തുടങ്ങാനാണ് ക്ലബ്ബ് പ്ലാൻ ചെയ്യുന്നത്. എന്നാൽ ഇറ്റലിയിൽ തിരികെ എത്തിയാൽ ഈ താരങ്ങളെല്ലാം 14 ദിവസത്തെ ക്വാറന്റൈനിൽ കഴിയേണ്ടിവരും.