ഇറ്റലിയിൽ കൊറോണ വയസ്സ് അതിവേഗതയിൽ പടരുന്ന സാഹചര്യത്തിൽ ഫുട്ബോൾ മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ ആകും നടത്തുക. ഒരു മാസത്തേക്ക് ആരാധകരെ കളി കാണാൻ പ്രവേശിപ്പിക്കണ്ട എന്നാണ് ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷന്റെ തീരുമാനം. ഇറ്റലിയിൽ കായിക മത്സരങ്ങൾക്ക് എല്ലാം ഇതേ അവസ്ഥയാകും. ജനങ്ങൾ അടുത്ത് ഇടപഴകുന്നത് വൈറസ് പകരാൻ കാരണം ആകും എന്നതാണ് ഈ തീരുമാനത്തിന് പിറകിൽ.
ഒരു മാസത്തേക്ക് ഫുട്ബോൾ അടക്കമുള്ള കായിക മത്സരങ്ങൾ ഒക്കെ നിർത്തിവെക്കാൻ ഗവണ്മെന്റ് ആലോച്ചിരുന്നു. എന്നാൽ അത് ഫുട്ബോൾ കലണ്ടറിന്റെ താളം തെറ്റിക്കും എന്നുള്ളത് കൊണ്ടാണ് കാണികളെ പ്രവേശിപ്പിക്കാതെ മത്സരം നടത്താനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. ഇപ്പോൾ തന്നെ ഇറ്റലിയിലെ പല ഫുട്ബോൾ മത്സരങ്ങളും മാറ്റിവെച്ചിരിക്കുകയാണ്.