പാണ്ടിക്കാടിൽ ഫിഫാ മഞ്ചേരിക്ക് വൻ വിജയം

- Advertisement -

ഫിഫാ മഞ്ചേരി അവരുടെ മികച്ച ഫോം തുടരുന്നു. പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിൽ ഇന്ന് ആതിഥേയരായ ബി എഫ് സി പാണ്ടിക്കാടിനെയാണ് ഫിഫാ മഞ്ചേരി പരാജയപ്പെടുത്തിയത്. അഞ്ചു ഗോളുകളാണ് ഫിഫാ മഞ്ചേരി ഇന്ന് അടിച്ചു കൂട്ടിയത്. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഫിഫാ മഞ്ചേരി വിജയിച്ചത്. അവസാന 10 മത്സരങ്ങളിൽ ഫിഫാ മഞ്ചേരിയുടെ ഒമ്പതാം വിജയമാണിത്.

നാളെ പാണ്ടിക്കാട് സെവൻസിൽ അൽ ശബാബ് അൽ മിൻഹാലിനെ നേരിടും.

Advertisement