ഇറ്റലിയിലെ ഫുട്ബോൾ ലോകം ഉണർവിലേക്ക് നീണ്ട കാലത്തിനു ശേഷം ഫുട്ബോൾ താരങ്ങൾക്ക് പരിശീലന ഗ്രൗണ്ടുകളിലേക്ക് മടങ്ങിയെത്താം. ഇറ്റാലിയൻ ലീഗിലെ മുഴുവൻ ക്ലബുകൾക്കും പരിശീലനം പുനരാരംഭിക്കാൻ സർക്കാർ അനുമതി നൽകി. മെയ് 18 മുതൽ ആകും പരിശീലനത്തിന് ഇറങ്ങാൻ ക്ലബുകൾക്ക് ആവുക. ഇറ്റാലിയൻ പ്രധാനമന്ത്രി ഗുസെപെ കോണ്ടെയാണ് അനുമതി നൽകിയത്.
പരിശീലനം തുടങ്ങുന്നതിന് പ്രോട്ടോക്കോൾ പിന്തുടരേണ്ടി വരും. എല്ലാ താരങ്ങളും പരിശീലകരും മറ്റു തൊഴിലാളികളും കൊറോണ പരിശോധനയ്ക്കും വിധേയമാകും. ആദ്യ ഘട്ടത്തിൽ ഒറ്റയ്ക്ക് ഒറ്റയ്ക്ക് ആയിരിക്കും താരങ്ങൾ പരിശീലനം നടത്തുക. ജൂൺ അവസാനത്തോടെ ലീഗ് പുനരാരംഭിക്കാൻ ആകും ഇനി ഇറ്റാലിയൻ ഫുട്ബോൾ അധികൃതരുടെ ശ്രമം.