സൂപ്പർ കോപ്പക്ക് അറബിക്ക് കിറ്റുമായി യുവന്റസ്

Jyotish

ഇറ്റാലിയൻ സൂപ്പർ കോപ്പയിൽ യുവന്റസ് ഇറങ്ങുക അറബിക് കിറ്റുമായി. ലാസിയോക്കെതിരായ സൂപ്പർ കോപ്പ സൗദിയുടെ തലസ്ഥാനമായ റിയാദിൽ വെച്ചാണ് നടക്കുക. അറബ് ലോകത്തെ ആരാധകർക്ക് വേണ്ടിയാണ് യുവന്റസ് സ്പെഷൽ എഡിഷൻ അറബിക് ജേഴ്സി ഇറക്കിയത്.

എല്ലാ താരങ്ങളുടെ പേരും ജേഴ്സിയുടെ പിന്നിൽ അറബിക്കിലാണ് ഉള്ളത്. സീരി എ ചാമ്പ്യന്മാരും കോപ്പ ഇറ്റാലിയ ചാമ്പ്യന്മാരും തമ്മിലാണ് ഇറ്റാലിയൻ സൂപ്പർ കോപ്പ‌ നടക്കുക. കഴിഞ്ഞ സീസണിൽ കോപ്പ ഇറ്റാലിയ കിരീടം നേടിയത് ലാസിയോയും സീരി എ ചാമ്പ്യന്മാരായത് യുവന്റസുമായിരുന്നു.