ഇൻസാഗി ഇന്റർ മിലാന്റെ പരിശീലകനാകും!!

20210527 231455
Credit: Twitter
- Advertisement -

അന്റോണിയോ കോണ്ടെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഇന്റർ മിലാൻ പുതിയ പരിശീലകനെ നിയമിച്ചു. ലാസിയോയുടെ പരിശീലകനായിരുന്ന സിമിയോണെ ഇൻസാഗി ആകും ഇന്റർ മിലാന്റെ പരിശീലകനായി എത്തുക. ഇതുസംബന്ധിച്ചുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്. ഇൻസാഗിയും ഇന്ററുമായി കരാർ ധാരണയിൽ എത്തി. ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരും എന്ന് ഫബ്രിസിയോ റൊമാനോ പറയുന്നു.

രണ്ടു വർഷത്തെ കരാർ ആണ് ഇൻസാഗി ഒപ്പുവെക്കുക. ലാസിയോയിൽ പുതിയ കരാർ ചർച്ചകൾ നടക്കുന്നതിനിടയിൽ ആണ് ഇൻസാഗിയെ ഇന്റർ മിലാൻ സ്വന്തമാക്കുന്നത്. 2016 മുതൽ ഇൻസാഗി ലാസിയോക്ക് ഒപ്പം ആയിരുന്നു. ലാസിയോയെ അല്ലാതെ വേറൊരു ടീമിനെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടില്ല. മുമ്പ് ഒരു കളിക്കാരൻ എന്ന നിലയിൽ ഇറ്റലി ദേശീയ ടീമിനെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. ഫിലിപ്പെ ഇൻസാഗിയുടെ അനുജനാണ് സിമോണെ ഇൻസാഗി.

Advertisement