ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാൻ അടുത്ത സീസണായുള്ള ജേഴ്സി പുറത്തിറക്കി. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡ് ആയ നൈക് ആണ് ഇന്റർ മിലാന്റെ കിറ്റ് ഒരുക്കുന്നത്. ഹോം കിറ്റാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഇന്ററിന്റെ സ്ഥിരം നിറമായ നീലയിൽ തന്നെയാണ് ഇത്തവണയും ഹോം ജേഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത്. നൈകിന്റെ ഓൺലൈൻ സ്റ്റോറുകളിൽ കിറ്റ് ലഭ്യമാണ്. ഇത്തവണ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ഇന്റർ മിലാൻ. ഇനി ഇറ്റലിയിൽ ഒരു മത്സരം മാത്രമേ അവശേഷിക്കുന്നുള്ളൂ.