മാർട്ടീനസിന് ഇരട്ട ഗോളുകൾ, ഇന്റർ ഇറ്റലിയിൽ ഒന്നാമത്

- Advertisement -

സീരി എ ഒന്നാം സ്ഥാനം ഇനി ഇന്ററിന് ഒപ്പം. ഇന്ന് നടന്ന മത്സരത്തിൽ സ്‌പാലിനെ സാൻ സിറോയിൽ2-1 ന് മറികടന്നാണ് കൊണ്ടെയുടെ ടീം ലീഗിൽ യുവന്റസിനെ മറികടന്ന് 1 പോയിന്റ് ലീഡിൽ ഒന്നാം സ്ഥാനത്ത് എത്തിയത്.

അർജന്റീനൻ താരം ലൗറ്റാരോ മാർടീനസ് നേടിയ ഇരട്ട ഗോളുകളാണ് ഇന്ററിന് ജയം ഒരുക്കിയത്. ആദ്യ പകുതിയിലാണ് താരം താരം 2 ഗോളുകളും നേടിയത്. രണ്ടാം പകുതിയിൽ വലോട്ടിയുടെ ഗോളിൽ സ്പാൽ 1 ഗോൾ മടക്കിയെങ്കിലും സമനില കണ്ടെത്താൻ അവർക്കായില്ല. നിലവിൽ 14 മത്സരങ്ങൾ പിന്നിട്ടപ്പോൾ ഇന്ററിന് 37 പോയിന്റ് ഉണ്ട്. ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് യുവന്റസിന് 36 പോയിന്റുകളാണ് ഉള്ളത്. 30 പോയിന്റുള്ള ലാസിയോ ആണ് മൂന്നാം സ്ഥാനത്ത്.

Advertisement