ഓൾഡ് ട്രാഫോഡിലും രക്ഷയില്ല, യുണൈറ്റഡിന് വീണ്ടും സമനില

മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രീമിയർ ലീഗിൽ വീണ്ടും സമനില. ഇത്തവണ സ്വന്തം മൈതാന്നത്ത് ആസ്റ്റൺ വില്ലയോട് 2-2 ന്റെ സമനിലയാണ് ഒലെയുടെ ടീം വഴങ്ങിയത്. നിലവിൽ 14 മത്സരങ്ങൾ പിന്നിട്ടപ്പോൾ 18 പോയിന്റുമായി 9 ആം സ്ഥാനത്താണ് യുണൈറ്റഡ്. 15 പോയിന്റുള്ള വില്ല 15 ആം സ്ഥാനത്താണ്.

ഉഗ്രൻ തുടക്കമാണ് വില്ല ഓൾഡ് ട്രാഫോഡിൽ നേടിയത്. കളി 11 മിനുട്ട് പിന്നിട്ടപ്പോൾ തന്നെ അവർ കളിയിൽ ലീഡ് എടുത്തു. ജാക് ഗ്രീലിഷിന്റെ മനോഹരമായ ഫിനിഷിലാണ് ഗോൾ പിറന്നത്. പിന്നീടും കളിയുടെ താളം നിയന്ത്രിക്കാൻ വില്ലക്ക് സാധിച്ചെങ്കിലും 42 ആം മിനുട്ടിൽ യുണൈറ്റഡ് സ്കോർ സമനിലയിലാക്കി. മാർക്കസ് റാഷ്ഫോഡിന്റെ ഹെഡർ വില്ല ഗോളി ഹീറ്റന്റെ ദേഹത്ത് തട്ടി സെൽഫ് ഗോൾ ആയതോടെ ആദ്യ പകുതിയിൽ സ്കോർ തുല്യമായി.

രണ്ടാം പകുതിയിൽ 64 ആം മിനുട്ടിൽ വിക്ടർ ലിണ്ടലോഫിന്റെ ഹെഡറിലൂടെ യുണൈറ്റഡ് ലീഡ് എടുത്തെങ്കിലും അത് കേവലം 2 മിനുട്ട് മാത്രമാണ് നീണ്ട് നിന്നത്. 64 ആം മിനുട്ടിൽ മിങ്‌സ് വില്ലയെ ഓപ്പമെത്തിച്ചു സ്കോർ 2-2 ആക്കി. പിന്നീട് ഇരു ടീമുകളും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും വിജയ ഗോൾ മാത്രം പിറന്നില്ല.

Previous articleമാർട്ടീനസിന് ഇരട്ട ഗോളുകൾ, ഇന്റർ ഇറ്റലിയിൽ ഒന്നാമത്
Next articleഇഞ്ചുറി ടൈമിൽ എവർട്ടൻ ഹൃദയം തകർത്ത് ലെസ്റ്റർ, സിൽവയുടെ ഭാവി തുലാസിൽ