വീണ്ടും വംശീയാധിക്ഷേപ വിവാദത്തിൽ ഇന്റർ മിലാൻ

- Advertisement -

ഇറ്റലിയിൽ വീണ്ടും വംശീയാധിക്ഷേപ വിവാദത്തിൽ ഇന്റർ മിലാൻ . സാൻ സയ്‌റോയിൽ ബൊളോഞ്ഞായ്‌ക്കെതിരായ മത്സരത്തിലാണ് വീണ്ടും വംശീയമായ അധിക്ഷേപം ഉയർന്നത്. ബൊളോഞ്ഞായുടെ സെനഗലീസ് താരം ഇബ്രാഹിമ എംബയെക്കെതിരെയാണ് ഒരു കൂട്ടം ഇന്റർ മിലാൻ ആരാധകർ വംശീയാധിക്ഷേപം നടത്തിയത്.

എന്നാൽ വളരെപ്പെട്ടന്ന് തന്നെ മറ്റു ഇന്റർ മിലാൻ ആരാധകർ ഇവർക്കെതിരെ രംഗത്തു വരികയും അധിക്ഷേപങ്ങളും നിർത്തിവെപ്പിക്കുകയും ചെയ്തു. എതിരിinterല്ലാത്ത ഒരു ഗോളിനാണ് ഇന്റർ ജയിച്ചത്. നാപോളിയുടെ പ്രതിരോധതാരം കലിദോ കായലിബാലിക്കെതിരെയും വംശീയാധിക്ഷേപം ഉയർന്നിരുന്നു. ഫുട്ബോൾ ലോകം ഒന്നായി വംശീയാധിക്ഷേപത്തിനെതിരെ നിലകൊള്ളുകയും ഇന്റെരിനു വിലക്ക് നേരിടേണ്ടതായും വന്നിരുന്നു.

Advertisement