ഇറ്റലിയിൽ പിറന്നാൾ ആഘോഷിക്കാൻ പറ്റിയതിൽ സന്തോഷം, ആരാധകരോട് നന്ദി പറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ

- Advertisement -

ഇറ്റലിയിൽ പിറന്നാൾ ആഘോഷിക്കാൻ പറ്റിയതിന്റെ സന്തോഷം മറച്ച് വെക്കാതെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുപ്പത്തിനാലാം പിറന്നാൾ ആയിരുന്നു ഇന്നലെ. ഇറ്റലിയിൽ പിറന്നനാൾ ആഘോഷിക്കുന്നതിൽ സന്തോഷമറിയിച്ച താരം ലോകമെമ്പാടുമുള്ള ആരാധകരോട് നന്ദി അറിയിക്കാനും മറന്നില്ല.

അപ്രതീക്ഷിതമായി റയൽ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് കുടിയേറിയ റൊണാൾഡോ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇറ്റാലിയൻ ഫുട്ബാളിലേക്ക് മാറ്റം കൊണ്ട് വന്നു കഴിഞ്ഞു. യുവന്റസിന് വേണ്ടി 30 മത്സരങ്ങളിൽ നിന്നും തന്നെ 19 ഗോളുകൾ നേടാൻ റൊണാൾഡോക്കായി. സൂപ്പർ കപ്പ് ജയിച്ചു കൊണ്ട് ഈ വർഷത്തെ ട്രോഫി കളക്ഷൻ യുവന്റസ് ആരംഭിച്ചു കഴിഞ്ഞു.

Advertisement