സീരി എ യിൽ ഇന്റർ മിലാൻ നാപോളിയോട് ഏറ്റുമുട്ടും. ഇറ്റാലിയൻ ലീഗിലെ പോയന്റ് നിലയിൽ നിലവിലെ രണ്ടാം സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരും തമ്മിലുള്ള മത്സരം ആവേശകരമാകുമെന്നത് ഉറപ്പാണ്. ഡിസിപ്ലിനറി ആക്ഷനും പിഴയുമിട്ടതിനു പിന്നാലെ സൂപ്പർ താരം റാഡ്‌ജ നൈൻഗോളനെ ഇന്ന് കളിക്കളത്തിന് പുറത്തിരുത്താനും ഇന്റർ മിലാൻ ശ്രദ്ധിച്ചു.
സാൻ സൈറോയിൽ ഇറങ്ങുന്ന നാപോളിയും ശക്തരായ ടീമിനെയാണ് കളത്തിൽ ഇറക്കുന്നത്. ഇരു ടീമുകളും ഫുൾ സ്ക്വാഡുമായാണ് മാറ്റുരയ്ക്കാനെത്തുന്നത്. പതിനേഴ്സ് മത്സരങ്ങൾ അവസാനിക്കുമ്പോൾ 41 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് നാപോളി. മൂന്നാം സ്ഥാനത്തിരിക്കുന്ന ഇന്റർ മിലാന് 33 പോയന്റുകൾ മാത്രമേയുള്ളു.
ഇന്റർ സ്‌ക്വാഡ് :Handanovic, Padelli, Berni; Vrsaljiko, De Vrij, Ranocchia, Asamoah, Dalbert, D’Ambrosio, Skriniar; Brozovic, Gagliardini, Vecino, Joao Mario, Valero; Perisic, Icardi, Lautaro, Keita, Politano, Candreva
നാപോളി സ്‌ക്വാഡ് :Meret, Ospina, Karnezis; Albiol, Malcuit, Koulibaly, Ghoulam, Luperto, Maksimovic, Mario Rui, Hysaj; Rog, Allan, Diawara, Zielinski, Fabian, Hamsik; Callejon, Younes, Ounas, Verdi, Mertens, Insigne, Milik