ഇന്ററിന് ഇറ്റാലിയൻ കിരീടം സ്വന്തമാക്കാൻ പറ്റും – വിദാൽ

Images

ഇന്റർ മിലാന് ഇറ്റാലിയൻ കിരീടം സ്വന്തമാക്കാൻ പറ്റുമെന്ന് അർട്ടൂറോ വിദാൽ. ഇറ്റലിയിൽ യുവന്റസിനെതിരായ ഐതിഹാസിക ജയത്തിന് ശേഷമാണ് വിദാലിന്റെ പ്രതികരണം. സാൻ സിരോയിൽ നടന്ന മത്സരത്തിൽ ഇന്റർ മിലാൻ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ 12ആം മിനുട്ടിൽ മുൻ യുവന്റസ് താരം കൂടിയായ വിദാൽ ആണ് ഇന്റർ മിലാന് വേണ്ടി ഗോളടിച്ച് തുടങ്ങിയത്. ആ ഗോളിന് വഴിയൊരുക്കിയ ബരെല്ല തന്നെ ഇന്ററിന്റെ രണ്ടാം ഗോളും നേടി.

യുവന്റസിനെതിരായ ഗോളിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ വിദാൽ ഇറ്റലിയിലെ ഏറ്റവും ശക്തമായ ടീമിനെയാണ് തങ്ങൾ പരാജയപ്പെടുത്തിയതെന്നും പറഞ്ഞു. യുവന്റസിനെതിരായ അപ്രതീക്ഷിത ജയം ഇന്റർ മിലാനെ 40 പോയിന്റുമായി ഒന്നാമതുള്ള എസി മിലാനൊപ്പം എത്തിച്ചു. 33 പോയിന്റുള്ള യുവന്റസ് സീരി എയിൽ അഞ്ചാം സ്ഥാനത്താണ് ഉള്ളത്.

Previous articleഇന്ന് ഐ എസ് എല്ലിൽ ചെന്നൈയിൻ ഈസ്റ്റ് ബംഗാൾ പോരാട്ടം
Next articleസിറാജിന് അഞ്ച് വിക്കറ്റ് ,താക്കൂറിന് 4, ഇന്ത്യയുടെ വിജയ ലക്ഷ്യം 328 റണ്‍സ്