ഇന്ന് ഐ എസ് എല്ലിൽ ചെന്നൈയിൻ ഈസ്റ്റ് ബംഗാൾ പോരാട്ടം

Img 20210118 104844
- Advertisement -

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ ചെന്നൈയിൻ എഫ് സി ഈസ്റ്റ് ബംഗാളിനെ നേരിടും. നീണ്ട കാലത്തിന് ശേഷം ഒരു വിജയം കണ്ട ചെന്നൈയിൻ ആ വിജയം തുടരാൻ ആകുമെന്ന പ്രതീക്ഷയിലാകും ഇന്ന് ഇറങ്ങുന്നത്. പ്ലേ ഓഫ് ലക്ഷ്യം വെക്കുന്ന രണ്ടു ടീമുകൾക്കും വിജയം അത്യാവശ്യമാണ്. ലീഗിൽ നേരത്തെ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 2-2ന്റെ സമനില ആയിരുന്നു ഫലം‌.

അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ അവസാന നിമിഷത്തിൽ സമനില നേടിയത് ഈസ്റ്റ് ബംഗാളിന് ആത്മവിശ്വാസം നൽകുന്നുണ്ട്. ഫൗളറിന്റെ ടീം അവസാന ആറു മത്സരങ്ങളിൽ ഒന്ന് പോലും പരാജയപ്പെട്ടിട്ടില്ല. ബ്രൈറ്റിന്റെ വരവോടെ ഈസ്റ്റ് ബംഗാൾ അറ്റാക്കും ശക്തിപ്പെട്ടിട്ടുണ്ട്. ചെന്നൈയിൻ അറ്റാക്ക് ഇതുവരെ ആയിട്ടും നല്ല ഫോമിലേക്ക് ഉയർന്നിട്ടില്ല.

Advertisement