രണ്ടു ഗോളിന്റെ ലീഡ് കളഞ്ഞു കുളിച്ച ഇന്റർ മിലാന് സമനില 

- Advertisement -

ആദ്യ പകുതിയിൽ ലഭിച്ച രണ്ടു ഗോളിന്റെ ലീഡ് കളഞ്ഞ ഇന്റർ മിലാന് സമനില. ടോറിനോയാണ് ഇന്റർ മിലാനെ 2-2ന് സമനിലയിൽ കുടുക്കിയത്. ആദ്യ പകുതിയിൽ രണ്ട് ഗോളിന് മുന്നിട്ടു നിന്നതിനു ശേഷമാണു രണ്ട് ഗോൾ വഴങ്ങി ഇന്റർ മിലാൻ സമനിലയിൽ കുടുങ്ങിയത്. ആദ്യ മത്സരത്തിൽ സാസോളോയോടും തോറ്റ ഇന്റർ മിലാന് ലീഗിൽ ഇതുവരെ വിജയം നേടാനായിട്ടില്ല.

ആറാമത്തെ മിനുട്ടിൽ തന്നെ പെരിസിച്ചിലൂടെ ഇന്റർ മിലാൻ മുൻപിലെത്തി. ഐകാർഡിയുടെ ക്രോസിൽ നിന്ന് ലഭിച്ച പന്ത് മികച്ചൊരു ഷോട്ടിലൂടെ പെരിസിച്ച് ടോറിനോ വല കുലുക്കുകയായിരുന്നു. അധികം വൈകാതെ ഇന്റർ മിലാൻ ലീഡ് ഇരട്ടിയാക്കി. പോളിറ്റണോയുടെ പാസിൽ നിന്ന് സ്റ്റെഫാൻ ഡി വ്രിജ് ആണ് ഗോൾ നേടിയത്.

എന്നാൽ രണ്ടാം പകുതിയിൽ പുത്തൻ ഉണർവോടെ ഇറങ്ങിയ ടോറിനോ ആന്ദ്രേ ബെലോട്ടിയിലൂടെ ഗോൾ മടക്കി. അധികം വൈകാതെ മെയ്റ്റെയിലൂടെ ടോറിനോ രണ്ടാമത്തെ ഗോളും നേടി തങ്ങളുടെ തിരിച്ചുവരവ് പൂർത്തിയാക്കി.

Advertisement