പെനാൽറ്റികൾ തുണയായി, റയലിന് ജയം

പിറകിൽ നിന്ന ശേഷം തിരിച്ചെത്തിയ റയൽ മാഡ്രിഡിന് ല ലീഗെയിലെ രണ്ടാം മത്സരത്തിൽ മികച്ച ജയം. 1-4 നാണ് അവർ ജയം സ്വന്തമാക്കിയത്. റയലിനായി റാമോസ്, ബെൻസീമ, ബേൽ എന്നിവരാണ് ഗോളുകൾ നേടിയത്.

16 മിനുറ്റ് ആയപ്പോൾ ബോയയുടെ ഗോളിൽ ജിറോണ മുന്നിൽ ആയിരുന്നെങ്കിലും 39 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിലൂടെ റാമോസ് റയലിനെ ഒപ്പമെത്തിച്ചു. പിന്നീട് രണ്ടാം പകുതിയിലും ജിറോണ പെനാൽറ്റി വഴങ്ങിയതോടെ ബെൻസീമയിലൂടെ റയൽ ലീഡ് നേടി. പിന്നീട് ബേലും ഗോൾ നേടിയതോടെ റയൽ ജയം ഉറപ്പിക്കുകയായിരുന്നു. 80 ആം മിനുട്ടിലാണ് ബെൻസീമ തന്റെ രണ്ടാം ഗോൾ നേടിയത്.

ബാഴ്സക്കും റയലിനും 6 പോയിന്റ് വീതം ഉണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ റയലാണ് നിലവിലെ ഒന്നാം സ്ഥാനക്കാർ.