ഇന്റർ മിലാൻ ക്യാപ്റ്റൻ ക്ലബിൽ കരാർ പുതുക്കും

Img 20220522 135941

ഇന്റർ മിലാൻ ക്യാപ്റ്റൻ സമിർ ഹാൻഡനൊവിച് ക്ലബിൽ കരാർ പുതുക്കും. ഒരു വർഷത്തെ കരാർ ആകും ഇന്റർ മിലാനിൽ ഹാൻഡനൊവിച് ഒപ്പുവെക്കുക എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം അവസാനത്തോടെ ഹാൻഡനൊവിചിന്റെ കരാർ അവസാനിക്കാൻ ഇരിക്കുകയാണ്. ഹാൻഡെനൊവിച് കരാർ പുതുക്കും എങ്കിലും അയാക്സിന്റെ താരമായിരുന്ന ഒനാന ആകും ഇനി ഇന്ററിന്റെ വല കാക്കുക. ഒനാന ഫ്രീ ട്രാൻസ്ഫറിൽ ആകും ഇന്ററിലേക്ക് എത്തുന്നത്.

37കാരനായ ഹാൻഡെനൊവിച് 2012 മുതൽ ഇന്റർ മിലാനൊപ്പം ഉണ്ട്. ഇന്റർ മിലാൻ ആരാധകരുടെ പ്രിയ താരങ്ങളിൽ ഒന്നാണ്‌. ഇന്റർ മിലാനൊപ്പം മൂന്ന് കിരീടങ്ങൾ ഇതുവരെ നേടിയിട്ടുണ്ട്.

Previous articleപോചടീനോ പി എസ് ജി വിടും
Next articleസ്ട്രകോഷ ലാസിയോ വിട്ട് ഫുൾഹാമിലേക്ക്